വടക്കാഞ്ചേരി: മുള്ളൂർക്കര മഹാജൂബിലി ട്രെയിനിംഗ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. മുള്ളൂർക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ഡോ.പി.എസ്. സരദ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ചാക്കോ ചിറമേൽ അധ്യക്ഷതവഹിച്ചു. വിദ്യാർഥിനികളായ അക്ഷയ അർജുൻ, സി.ജെ. ക്രിസ്റ്റ്ലിൻ, പി.എസ്. റജിയ, പ്രോഗ്രാം ഓഫീസർ വി. ഷീബ ജോസ് പ്രസംഗിച്ചു.